Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Responsibility

ലൈ​​ഫ് ഇ​​ൻ​​ഷ്വറ​​ൻ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ; ഉത്തരവാദിത്വത്തിന്‍റെ ഏ​​ഴു പ​​തി​​റ്റാ​​ണ്ട്

മും​​ബൈ: ‘യോ​​ഗ​​ക്ഷേ​​മം വ​​ഹാ​​മ്യ​​ഹം​​’ -നി​​ങ്ങ​​ളു​​ടെ ക്ഷേ​​മം ഞ​​ങ്ങ​​ളു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മാ​​ണ് എ​​ന്ന ആ​​പ്ത​​വാ​​ക്യം മു​​ൻ​​നി​​ർ​​ത്തി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന രാ​​ജ്യ​​ത്തെ മു​​ൻ​​നി​​ര ലൈ​​ഫ് ഇ​​ൻ​​ഷ്വറ​​ൻ​​സ് സ്ഥാ​​പ​​ന​​വും ദേ​​ശീ​​യ പ്രാ​​ധാ​​ന്യ​​മു​​ള്ള ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​വു​​മാ​​യ ലൈ​​ഫ് ഇ​​ൻ​​ഷ്വറൻ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (എ​​ൽ​​ഐ​​സി) ഇ​​ന്ന് ത​​ങ്ങ​​ളു​​ടെ 70-ാം വാ​​ർ​​ഷി​​കം ആ​​ഘോ​​ഷി​​ക്കു​​ന്നു.

1956 സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​ന് രാ​​ജ്യ​​ത്തു​​ട​​നീ​​ളം ലൈ​​ഫ് ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ്ര​​ച​​രി​​പ്പി​​ക്കു​​ക, ന്യാ​​യ​​മാ​​യ ചെ​​ല​​വി​​ൽ സാ​​ന്പ​​ത്തി​​ക സം​​ര​​ക്ഷ​​ണം ല​​ഭ്യ​​മാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ആ​​രം​​ഭി​​ച്ച സ്ഥാ​​പ​​നം ഏ​​ഴ് പ​​തി​​റ്റാ​​ണ്ട് പൂ​​ർ​​ത്തി​​യാ​​ക്കു​​ക​​യാ​​ണ്. ആ​​രം​​ഭി​​ച്ച​​തു മു​​ത​​ൽ വി​​ശ്വ​​സ്ത​​ത, സേ​​വ​​നം, സാ​​ന്പ​​ത്തി​​ക ഭ​​ദ്ര​​ത, രാ​​ജ്യ​​ത്തെ ജ​​ന​​ങ്ങ​​ളോ​​ടു​​ള്ള അ​​ച​​ഞ്ച​​ല​​മാ​​യ പ്ര​​തി​​ബ​​ദ്ധ​​ത എ​​ന്നി​​വ​​യി​​ൽ അ​​ധി​​ഷ്ഠി​​ത​​മാ​​യ സേവനം ന​​ട​​ത്തു​​ക​​യാ​​ണ്.

വി​​പ​​ണി​​യി​​ലെ മു​​ൻ​​നി​​ര സ്ഥാ​​നം

2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ പോ​​ളി​​സി​​ക​​ളി​​ൽ 65.16% വി​​പ​​ണി വി​​ഹി​​ത​​വും, ആ​​ദ്യ വ​​ർ​​ഷ പ്രീ​​മി​​യം വ​​രു​​മാ​​ന​​ത്തി​​ൽ 56.66% വി​​പ​​ണി വി​​ഹി​​ത​​വും എ​​ൽ.​​ഐ.​​സി കൈ​​വ​​രി​​ച്ചു.

മൊ​​ത്തം അ​​സ​​റ്റ് അ​​ണ്ട​​ർ മാ​​നേ​​ജ്മെ​​ന്‍റ് (AUM) 5.08% വ​​ർ​​ധി​​ച്ച് 57.29 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു.

ജ​​ന​​ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ വി​​ശ്വാ​​സം

ഇ​​ൻ​​ഷ്വറൻ​​സ് മേ​​ഖ​​ല സ്വ​​കാ​​ര്യ പ​​ങ്കാ​​ളി​​ത്ത​​ത്തി​​നാ​​യി തു​​റ​​ന്നു​​കൊ​​ടു​​ത്തി​​ട്ടും, വി​​പു​​ല​​മാ​​യ ബ്രാ​​ഞ്ച് ശൃം​​ഖ​​ല, ഏ​​ജ​​ന്‍റു​​മാ​​ർ, ഡി​​ജി​​റ്റ​​ൽ പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ ക​​രു​​ത്തി​​ൽ ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ലൈ​​ഫ് ഇ​​ൻ​​ഷ്വറ​​ർ എ​​ന്ന സ്ഥാ​​നം നി​​ല​​നി​​ർ​​ത്താ​​ൻ എ​​ൽ​​ഐ​​സി​​ക്ക് സാ​​ധി​​ച്ചു. വ്യ​​ക്തി​​ക​​ളു​​ടെ​​യും കു​​ടും​​ബ​​ങ്ങ​​ളു​​ടെ​​യും വൈ​​വി​​ധ്യ​​മാ​​ർ​​ന്ന സാ​​ന്പ​​ത്തി​​ക ആ​​വ​​ശ്യ​​ങ്ങ​​ൾ നി​​റ​​വേ​​റ്റു​​ന്ന​​തി​​നാ​​യി വൈ​​വി​​ധ്യ​​മാ​​ർ​​ന്ന ലൈ​​ഫ് ഇ​​ൻ​​ഷ്വറ​​ൻ​​സ്, പെ​​ൻ​​ഷ​​ൻ, മാ​​ർ​​ക്ക​​റ്റ് ലി​​ങ്ക്ഡ് ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ തുടങ്ങിയവ എ​​ൽ​​ഐ​​സി വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു​​ണ്ട്.

ച​​രി​​ത്ര​​പ​​ര​​മാ​​യ നാ​​ഴി​​ക​​ക്ക​​ല്ലു​​ക​​ൾ

2022 മേ​​യി​​ലെ ഐ​​പി​​ഒ​​യും തു​​ട​​ർ​​ന്ന് എ​​ൻ​​എ​​സ്ഇ, ബി​​എ​​സ്ഇ സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചു​​ക​​ളി​​ലെ ലി​​സ്റ്റിം​​ഗും എ​​ൽ​​ഐ​​സി​​യു​​ടെ പ്ര​​യാ​​ണ​​ത്തി​​ലെ പ്ര​​ധാ​​ന നാ​​ഴി​​ക​​ക്ക​​ല്ലു​​ക​​ളാ​​യി​​രു​​ന്നു. അ​​ന്നു​​മു​​ത​​ൽ, ഇ​​ന്ത്യ​​ൻ ലൈ​​ഫ് ഇ​​ൻ​​ഷ്വറ​​ൻ​​സ് രം​​ഗ​​ത്തെ നേ​​തൃ​​ത്വം കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​ക്കു​​ന്ന​​തോ​​ടൊ​​പ്പം കോ​​ർ​​പ​​റേ​​റ്റ് ഗ​​വേ​​ണ​​ൻ​​സ്, സു​​താ​​ര്യ​​ത, ഡി​​ജി​​റ്റ​​ൽ മാ​​റ്റ​​ങ്ങ​​ൾ, ഉ​​പ​​ഭോ​​ക്തൃ സേ​​വ​​നം എ​​ന്നി​​വ​​യി​​ലും കോ​​ർ​​പറേ​​ഷ​​ൻ ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ച്ചു വ​​രു​​ന്നു.

സാ​​മൂ​​ഹി​​ക പ്ര​​തി​​ബ​​ദ്ധ​​ത

എ​​ൽ​​ഐ​​സി​​യു​​ടെ സാ​​മൂ​​ഹി​​ക സേ​​വ​​ന സം​​രം​​ഭ​​ങ്ങ​​ളു​​ടെ ഭാ​​​​ഗ​​മാ​​യി 2006ൽ ​​ഗോ​​ൾ​​ഡ​​ൻ ജൂ​​ബി​​ലി ഫൗ​​ണ്ടേ​​ഷ​​ൻ സ്ഥാ​​പി​​ത​​മാ​​യി. 1045 പ്രോ​​ജ​​ക്ടു​​ക​​ൾ​​ക്കാ​​യി 303 കോ​​ടി രൂ​​പ ഫൗ​​ണ്ടേ​​ഷ​​ൻ വി​​ത​​ര​​ണം ചെ​​യ്തി​​ട്ടു​​ണ്ട്. അ​​ർ​​ഹ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 105.27 കോ​​ടി രൂ​​പ​​യു​​ടെ 41,776 സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ ന​​ൽ​​കു​​ക​​യും ചെ​​യ്തു.

ഡി​​ജി​​റ്റ​​ൽ മു​​ന്നേ​​റ്റം

’മൈ ​​എ​​ൽ​​ഐ​​സി ആ​​പ്പ്’ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഡി​​ജി​​റ്റ​​ൽ സം​​വി​​ധാ​​ന​​ങ്ങ​​ൾ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​വും സേ​​വ​​ന ല​​ഭ്യ​​ത​​യും കാ​​ര്യ​​ക്ഷ​​മാ​​യ സേ​​വ​​ന​​ങ്ങ​​ളും ഉ​​റ​​പ്പാ​​ക്കി.

‘യോ​​ഗ​​ക്ഷേ​​മം വ​​ഹാ​​മ്യ​​ഹം നി​​ങ്ങ​​ളു​​ടെ ക്ഷേ​​മ​​മാ​​ണ് ഞ​​ങ്ങ​​ളു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്തം​​’ എ​​ന്ന ആ​​പ്ത​​വാ​​ക്യം മു​​ൻ​​നി​​ർ​​ത്തി ജീ​​വ​​നു​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണം ന​​ൽ​​കു​​ന്ന​​തി​​നും സാ​​ന്പ​​ത്തി​​ക ഭ​​ദ്ര​​ത ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തി​​നും ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ മാ​​റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ആ​​വ​​ശ്യ​​ങ്ങ​​ൾ​​ നി​​റ​​വേ​​റ്റു​​ന്ന​​തി​​നു​​മാ​​യി എ​​ൽ​​ഐ​​സി എ​​ന്നും മു​​ൻ​​പ​​ന്തി​​യി​​ലു​​ണ്ട്.

National

സിൽവർ ലൈൻ പരിഗണിക്കാം; ഉ​ത്ത​ര​വാ​ദി​ത്വം സം​സ്ഥാ​ന സ​ർ​ക്കാ​രി​നെന്ന് കേന്ദ്രം

ന്യൂ​​ഡ​​ല്‍​ഹി: സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന് ആ​​വ​​ശ്യ​​മു​​ണ്ടെ​​ങ്കി​​ല്‍ സി​​ല്‍​വ​​ര്‍ ലൈ​​നി​​നെ പി​​ന്തു​​ണയ്​​ക്കു​​മെ​​ന്ന് കേ​​ന്ദ്ര റെ​​യി​​ല്‍​വേ​ മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വ് രാ​​ജ്യ​​സ​​ഭ​​യി​​ല്‍ അ​​റി​​യി​​ച്ചു.

സം​​സ്ഥാ​​ന ​​സ​​ര്‍​ക്കാ​​ര്‍ മു​​മ്പ് നി​​ര്‍​ദേ​​ശി​​ച്ചി​​രു​​ന്ന സി​​ല്‍​വ​​ര്‍​ലൈ​​ന്‍ പ​​ദ്ധ​​തി​​ക്ക് വ​​ലി​​യ പാ​​രി​​സ്ഥി​​തി​​കാ​​ഘാ​​ത​​മു​​ണ്ടെ​​ന്നും അ​​ത് സാ​​ധ്യ​​മാ​​കു​​മെ​​ന്ന് ക​​രു​​തു​​ന്നി​​ല്ലെ​​ന്നും സ​​ഭ​​യി​​ല്‍ പ​​റ​​ഞ്ഞ അ​​ശ്വി​​നി വൈ​​ഷ്ണ​​വ് പ​​ക്ഷേ പ​​ദ്ധ​​തി മു​​ന്നോ​​ട്ടു​​ കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​നു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്വം സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​ന്‍റെ​മേ​​ല്‍ ചാ​​രി​​യി​​ട്ടു​​ണ്ട്.

സി​​ല്‍​വ​​ര്‍ലൈ​​നി​​ല്‍ പ​ന്ത് സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ കോ​​ര്‍​ട്ടി​​ലാ​​ണെ​​ന്നും സ​​ര്‍​ക്കാ​​ര്‍ ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ല്‍ തു​​ട​​ങ്ങി​​യാ​​ല്‍ പി​​ന്തു​​ണ​​യ്ക്കു​​മെ​​ന്നും റെ​​യി​​ല്‍​വേ മ​​ന്ത്രി പ​​റ​​ഞ്ഞു.

2020 ജൂ​​ണ്‍ 17ന് ​​കേ​​ന്ദ്രസ​​ര്‍​ക്കാ​​രി​​ന്‍റെ മു​​ന്നി​​ല്‍ സ​​മ​​ര്‍​പ്പി​​ച്ച സി​​ല്‍​വ​​ര്‍ ലൈ​​ന്‍ പ​​ദ്ധ​​തി​​യു​​ടെ ഡി​​പി​​ആ​​റി​​ന് (ഡീ​​റ്റെ​​യി​​ല്‍​ഡ് പ്രോ​​ജ​​ക്ട് റി​​പ്പോ​​ര്‍​ട്ട്) നാ​​ളി​​തു​​വ​​രെ​​യാ​​യി​​ട്ടും കേ​​ന്ദ്രാ​​നു​​മ​​തി ല​​ഭി​​ക്കാ​​തെ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ ബ​​ദ​​ല്‍ റെ​​യി​​ല്‍​ പ​​ദ്ധ​​തി​​ക​​ള്‍ തേ​​ടു​​മ്പോ​​ഴാ​​ണ് സി​​ല്‍​വ​​ര്‍ ലൈ​​ന്‍ പ​​ദ്ധ​​തി ഇ​​പ്പോ​​ഴും പ​​രി​​ഗ​​ണി​​ക്കാ​​വു​​ന്ന വി​​ഷ​​യ​​മാ​​ണെ​​ന്ന ത​​ര​​ത്തി​​ല്‍ അ​​ശ്വി​​നി വൈ​​ഷ്ണ​​വി​ന്‍റെ പ്ര​​സ്താ​​വ​​ന.

Latest News

Corehub Up